ഭരണഘടനയെ കോൺഗ്രസ്‘സ്വകാര്യ വക’യായാണ് കണക്കാക്കുന്നതെന്നും. പൗരന്മാരെ ശാക്തീകരിക്കുന്നതിലും ഭരണം മെച്ചപ്പെടുത്തുന്നതിലുമാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ഭരണഘടനാ ചർച്ചയിൽ അമിത് ഷാ.
55 വർഷത്തിനിടെ 77 ഭേദഗതികളാണ് കോൺഗ്രസ് ഭരണഘടനയിൽ വരുത്തിയതെന്ന് അമിത് ഷാ തുറന്നടിച്ചു. 16 വർഷത്തിനിടെ 22 ഭേദഗതികൾ മാത്രമാണ് ബിജെപി പ്രാബല്യത്തിൽ വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സമഗ്രമായ ഭാവി മുന്നിൽ കണ്ടാണ് ബിജെപി ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. ലോകത്തെ ഏറ്റവും മികച്ചതും സമഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനയിൽ ഭേദഗതി വരുത്തി വനിതാ സംവരണം കൊണ്ടുവന്നതും, മുത്തലാഖ് നിർത്തലാക്കിയതും ബിജെപിയാണ്. ഇന്ത്യ ഇന്ന് സാമ്പത്ത്‌വ്യവസ്ഥയിൽ 5-ാം സ്ഥാനത്തെത്തി നിൽക്കുന്നതായും അമിത് ഷാ പറഞ്ഞു.
