താരസംഘടന ആയ അമ്മയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി ആയ സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു പറയുന്നു. അമ്മക്കിന്ന് രണ്ടു മന്ത്രിമാർ ഉണ്ട് അത് വളരെ വലിയ ഭാഗ്യമാണ്, അമ്മയുടെ വാർഷികയോഗത്തിലാണ് എല്ലാവരെയും ഒന്ന് കാണാൻ സാധിക്കുന്നത്, ഇപ്പോൾ അമ്മക്ക് രണ്ടു മന്ത്രിമാർ ഉള്ളത് വളരെ വലിയ ഭാഗ്യമാണ്, കേരള മന്ത്രി ഗണേഷ് കുമാർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഇവിടെ സുരേഷ് ഗോപി വന്നു. കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇവിടെ വന്നത്,വളരെ സന്തോഷം. എന്തായാലും അടുത്ത മന്ത്രി ഞാൻ തന്നെ. 2026- നല്ലേ ഇനിയും അടുത്ത തെരഞ്ഞെടുപ്പ്. സമയം കിടക്കുന്നതേയുള്ളൂ. എന്തായാലും വളരെ സന്തോഷം. അമ്മയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പുതിയ ഭാരവാഹികൾക്ക് കഴിയട്ടെ. ബാബു എന്ന മനുഷ്യന്റെ ഒരു താങ്ങും തണലും എപ്പോഴും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നുഎന്നുമാണ് നടൻ ഭീമൻ രഘു പറയുന്നത്












