എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പുറത്തേക്ക്. ദീർഘനാളായി ആർഷോ കോളേജിൽ ഹാജരാകുന്നില്ലെന്ന് കോളേജ് അധികൃതർപറയുന്നു. കാരണം അറിയിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് വ്യക്തമാക്കി മാതാപിതാക്കൾക്ക് കോളേജ് പ്രിൻസിപ്പൽ നോട്ടീസ് നൽകി. മഹാരാജാസ് കോളേജിലെ ഏഴാം വർഷ ആർക്കിയോളജി ഇന്റഗ്രെറ്റഡ് പിജി വിഭാഗത്തിലെ വിദ്യാർത്ഥിയാണ്.
ദീർഘനാളായി ആർഷോ കോളജിൽ എത്തിയിട്ടില്ലെന്നുംകാരണം വ്യക്തമാക്കിയില്ലെങ്കിൽ ആർഷോയെ പുറത്താക്കുമെന്നും അറിയിച്ചുകൊണ്ടാണ് മാതാപിതാക്കൾക്ക് കത്തയച്ചിരിക്കുന്നത്. ഇതിനുപിന്നാലെ ആർഷോ കോളേജിനയച്ച മെയിലിൽ താൻ എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് പറയുന്നു.
