നിഖില വിമൽ എന്ന അഹങ്കാരി, നിഖിലക്കെതിരെ സോഷ്യൽ മീഡിയ. അഭിമുഖങ്ങളിലെ സംസാരശൈലിയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങിയ നടിയാണ് നിഖില. നിഖിലയ്ക്ക് അഹങ്കാരമാണെന്നും മാന്യമായി മറുപടി നല്‍കാതെ തറുതല പറയുകയാണെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം.
അതേസമയം നടിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. “നിന്റെ മനസ്സിലുളളത് പറയുന്നത് തുടരുക പെണ്ണേ, നീ സ്മാര്‍ട്ടാണ്”. മനസില്‍ തോന്നുന്നത് തുറന്ന് പറയുന്ന നിഖിലയെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഐശ്വര്യ ലക്ഷ്മി കുറിച്ചു. അഭിമുഖങ്ങളിൽ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള നിഖിലയുടെ മറുപടികളും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതുമൂലം ‘തഗ് റാണി’ എന്നൊരു വിളിപ്പേരും നിഖിലയ്ക്കുണ്ട്.