ഇലെക്ഷൻ കഴിഞ്ഞതിനു പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി അമിത് ഷാ. രാഹുൽ ഗാന്ധിയെ കുറിച്ച് അമിത്ഷാ പറഞ്ഞിരിക്കുന്നത്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ തോല്‍ക്കുമെന്നും ഇതിനു ശേഷം അദ്ദേഹം അദ്ദേഹത്തിന്റെ ഒരേയൊരു സ്ഥലമായ ഇറ്റലിയില്‍ സ്ഥിരതാമസമാക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് റാലിക്കിടയിൽ ആണ് അമിത്ഷാ രാഹുൽ ഗാന്ധിയെ കുറിച്ച് ഇത്തരത്തിൽ ഒരു ആരോപണം നടത്തിയിരിക്കുന്നത്.
കടുത്ത വിമർശനം തന്നെയാണ് അമിത്ഷാ രാഹുലിനെതിരെ പറഞ്ഞിരിക്കുന്നത്. രാഹുല്‍ ഗാന്ധി പാകിസ്താന്റെ അജന്‍ഡകളാണ് മുന്നോട്ടുവെക്കുന്നതെന്നും വോട്ടുബാങ്കിനെ ഭയന്നാണ് കോൺഗ്രസ്സ് നേതാക്കൾ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും ഈ തിരഞ്ഞെടുപ്പിൽ കൂടി രാഹുൽ ഗാന്ധി പാരാചയപ്പെട്ടാൽ അദ്ദേഹം പിന്നീട് ഇന്ത്യ വിട്ട് ഇറ്റലിയിലേക്ക് പോകുന്നതാകും നല്ലതെന്നും അമിത്ഷാ കൂട്ടി ചേർത്ത്.
ഉത്തര്‍പ്രദേശില്‍ ലഖിംപുര്‍ഖേരി, ഹര്‍ദോയ്, കനൗജ് എന്നിവിടങ്ങളിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ആണ് അമിത്ഷാ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം വിജയിച്ചാൽ അതിന്റെ ആഘോഷം നടക്കുന്നത് പാക്കിസ്ഥാനിൽ ആയിരിക്കും എന്നും എന്നാൽ ജനങ്ങളുടെ വിധിയിൽ ഞങ്ങൾക്ക് യാതൊരുവിധ പേടിയോ പരിഭ്രമമോ ഇല്ലെന്നും ജനങ്ങൾ എന്നും തങ്ങൾക്ക് ഒപ്പം തന്നെയാണെന്ന് അറിയാമെന്നും ഈ തിരഞ്ഞെടുപ്പോൾ ഇപ്പോഴത്തെ പ്രതിപക്ഷം ഭാരത്തിൽ വന്നാൽ ആദ്യം പൂട്ട് ഇടുന്നത് രാമക്ഷേത്രത്തിന് ആണെന്നും അമിത്ഷാ പറഞ്ഞു.
