News

ആലപ്പുഴ കാർ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല, ടാക്സി പെർമിഷൻ ഇല്ല, വാഹന ഉടമയ്‌ക്കെതിരെ നടപടി

ആലപ്പുഴയിൽ നടന്ന കാർ അപകടത്തിൽ വാഹനത്തിന് റെന്റ് എ കാർ ലൈസൻസ് ഇല്ലെന്നും ടാക്സി പെർമിഷൻ ഇല്ലെന്നും കണ്ടെത്തി. വിദ്യാർത്ഥികൾക്ക് കാർ നൽകിയത് നിയമവിരുദ്ധവുമായി. സംഭവത്തിൽ ആലപ്പുഴ വളഞ്ഞ വഴി സ്വദേശി ഷാമിൽ ഖാൻ എതിരെ ഉടൻ നടപടിയുണ്ടാകും.

വാഹന ഉടമയോട് അടിയന്തരമായി എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി.
സെവൻ സീറ്റർ കപ്പാസിറ്റിയുള്ള ഷവർലെറ്റിന്റെ ടവേര വാഹനത്തിൽ മൊത്തം 11 വിദ്യാർഥികളായിരുന്നു സഞ്ചരിച്ചത്. ഇതിൽ അഞ്ചു വിദ്യാർത്ഥികളാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് മരിച്ചവർ. അതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇന്നലെ രാത്രി 9:30 യോടെയാണ് സംഭവം നടന്നത്. കാർ ksrtc ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നുവെന്ന് ആലപ്പുഴ ആർടിഒ പറഞ്ഞു.

Most Popular

To Top