ഒരു കാലത്ത് ടെലികോം മേഖലയെ പിടിച്ച് കുലുക്കിയ സംരംഭം ആയിരുന്നു എയർസെൽ. മികച്ച സർവീസ് ആണ് ഈ ടെലികോം കമ്പനി ജനങ്ങൾക്ക് നൽകി കൊണ്ടിരുന്നത്. എന്നാൽ ടെലികോം മേഖലയിൽ മത്സരം കൂടി വന്നതും മറ്റു ആഭ്യന്തര പ്രശ്നങ്ങളും കമ്പനിയെ നെഗറ്റിവ് ആയി ബാധിക്കുകയും 2018 ൽ എയർസെൽ എന്ന കമ്പനി വിപണിയിൽ നിന്നും പുറത്ത് പോകുകയും ചെയ്തു. എന്നാൽ അന്നത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ആണ് തന്റെ തകർച്ചയ്ക്ക് കാരണമെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ എയർസെൽ സംരംഭകനായ ചിന്നക്കണ്ണൻ ശിവങ്കരൻ.
ഇന്നത്തെ ഇന്ത്യയില്‍ ടെലികോം മേഖല നരേന്ദ്രമോദി സർക്കാരിന്റെ കീഴില്‍ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്നും ഇന്നത്തെ ഇന്ത്യൻ വ്യവസായ മേഖലയെ അത്ര പെട്ടന്ന് തകർക്കാനോ സമ്മർദ്ദത്തിൽ ആക്കാനോ കഴിയുകയില്ല.വ്യവസായികൾക്ക് വേണ്ട എല്ലാ പിന്തുണയും ഇന്ന് സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇതല്ലായിരുന്നു ഇന്ത്യയുടെ അവസ്ഥ. തന്റെ പതനത്തിന് കാരണം അന്നത്തെ സർക്കാർ ആണെന്നും യുപിഎ സർക്കാരിന്റെ കാലത്തുണ്ടായ ദുരനുഭവങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കിയത്.
വളരെ മത്സരം നേരിടുന്ന ഒരു മേഖലയാണ് ടെലികോം വ്യവസായം. എന്നാൽ ഇന്ന് നമ്മുടെ രാജ്യത്തിന്റെ പുരോഗതി വെച്ച് നോക്കിയാൽ ഇത്തരത്തില്‍ നിങ്ങളെ സമ്മർദ്ദം ചെലുത്താൻ മറ്റ് കമ്ബനികള്‍ക്ക് ഒരിക്കലും സാധിക്കില്ല. നമ്മുടെ രാജ്യം നരേന്ദ്രമോദി സർക്കാരിന്റെ കീഴില്‍ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള ഇന്ത്യൻ വ്യവസായത്തിന്റെ അവസ്ഥ ഇങ്ങനെ അല്ലായിരുന്നു. ഞാൻ വളരെ കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ എയർസെല്‍ എന്ന കമ്ബനി മറ്റൊരാള്‍ക്ക് വില്‍ക്കാൻ ഞാൻ നിർബന്ധിതനാവുകയായിരുന്നു. എന്റെ കമ്പനിക്ക് അർഹമായ പണം പോലും അന്ന് എനിക്ക് ലഭിച്ചിരുന്നില്ല. യുപിഎ സർക്കാരിന്റെ കാലത്ത് ഒരുപാട് വെല്ലുവിളികൾ ബിസിനെസ്സ് രംഗം നേരിട്ടിരുന്നു എന്നും ചിന്നക്കണ്ണൻ ശിവങ്കരൻ പറഞ്ഞു.












