News

വിഴിഞ്ഞം സമരത്തിന് ചുക്കാൻ പിടിച്ചത് എം വിൻസെന്റ് എന്ന് അഹമ്മദ് ദേവർ കോവിൽ; എന്നാലത് അടിസ്ഥന രഹിതമെന്ന്  എം വിൻസെന്റ് 

വിഴിഞ്ഞം സമരത്തിന് ചുക്കാൻ പിടിച്ചത് എം വിൻസെന്റ് എം ൽ എ ആണെന്ന് അഹമ്മദ് ദേവർകോവിൽ, എന്നാലത് അടിസ്ഥാന രഹിതമെന്ന് എം വിൻസെന്റ്, വിഴിഞ്ഞം പദ്ധതി നിർത്തിവെക്കണമെന്ന് ആശയത്തോടെ താൻ യോജിച്ചില്ല എന്നാണ് വിൻസെന്റ് പറയുന്നത്. അതുപോലെ അഹ്മദ് ദേവർകോവിൽ പറയുന്ന കാര്യം അടിസ്ഥാന രഹിതമാണെന്നും വിൻസെന്റ് പറയുന്നു.

അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ അഹമ്മദ് ദേവർകോവിലിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ഉൾപ്പെടെ ആലോചിക്കുമെന്നും വിൻസെന്റ് തുറന്നടിച്ചു. വിഴിഞ്ഞം പദ്ധതി നിറുത്തിവെക്കാനുള്ള ആശയത്തോടെ  താനോ തന്റെ പാർട്ടിയോ ഒന്നും അനുകൂലിച്ചിട്ടില്ല എന്നാണ് വിൻസെന്റ് പറയുന്നത്. വിഴിഞ്ഞം പദ്ധതിയ്ക്കെതിരെയുള്ള നീക്കങ്ങൾക്ക് യഥാർത്ഥത്തിൽ ശ്രമിച്ചത് അന്ന് മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലും മറ്റ് മന്ത്രിമാരും തന്നെയാണ്.

അന്ന് സമരക്കാരെ പ്രോകോകിപ്പിച്ചതുകൊണ്ടാണ് സെക്രട്ടറിയേറ്റിൽ നിന്നും മൽസ്യത്തൊഴിലാളികൾ തങ്ങളുടെ സമരം വ്യാപിച്ചത്. എന്നാൽ ഈ പ്രശനങ്ങൾ ഒന്നും തന്നെ അന്ന് സർക്കാർ പരിഹരിച്ചിരുന്നുമില്ല വിൻസെന്റ് മാധ്യമപ്രവർത്തരോട് പറയുന്നു

Most Popular

To Top