ജമ്മുകാശ്മീരിൽ കുപ്‌വാരയില്‍ ഏറ്റുമുട്ടൽ. ഒരു ജവാന് വീരമൃത്യു വരിച്ചു 4 സൈനികർക്ക് പരിക്ക്. കാർഗിൽ യുദ്ധവിജയത്തിന്റെ പിന്നാലെ ഇന്ന് രാവിലെയാണ് ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കാമകാരി സെക്ടറിൽ പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. വെടിവയ്പിൽ ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനും കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
വടക്കൻ കശ്മീർ ജില്ലയിലെ ട്രെഹ്ഗാം സെക്ടറിലെ കുംകാഡി പോസ്റ്റിന് സമീപം നുഴഞ്ഞുകയറ്റക്കാരായ മൂന്നംഗ സംഘം ഗ്രനേഡ് എറിയുകയും ഒരു ഫോർവേഡ് പോസ്റ്റിന്
നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് അവർ പറഞ്ഞു. കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കാർഗിൽ യുദ്ധസ്മാരകം സന്ദർശിച്ചതിന് പിന്നാലെ പാകിസ്താനെതിരേ ആഞ്ഞടിച്ചിരുന്നു.












