Film news

റിമയും,ആഷിഖും ലഹരി പാർട്ടിയും, ലൈംഗിക ചൂഷണവും നടത്തിയെന്ന് പറഞ്ഞിട്ട് ആ ആരോപണം ചർച്ചയാകാത്തത്  എന്താണ്? വിമർശനവുമായി കെ സുരേന്ദ്രൻ 

നടി റിമ കല്ലിങ്കലും, ഭർത്താവ് ആഷിഖ് അബുവും ലഹരി പാർട്ടിയും, ലൈംഗിക ചൂഷണവും നടത്തുന്നു എന്ന് തമിഴ് ഗായിക ആരോപിച്ചു, എന്നാൽ ഈ വാർത്ത എന്താണ് അധികം ചർച്ചയാകാത്തതെന്ന് ചോദിക്കുന്നു ബി ജെ പി സംസ്ഥാന അദ്യക്ഷൻ കെ സുരേന്ദ്രൻ. തന്റെ ഫേസ് ബുക്കിലാണ് പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. ഈ ആരോപണം ലാഘവത്തോടെ കാണുകയാണ് എന്നും സുരേന്ദ്രൻ വിമർശിക്കുന്നു.

പ്രതിപക്ഷവും ആരോപണം ഗൗരവമായി എടുത്തില്ല. ആഷിക് അബുവും റീമാ കല്ലിങ്കലും ചേര്‍ന്ന് കൊച്ചിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടത്താറുണ്ടെന്നും ഈ പാര്‍ട്ടിക്കിടയില്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നുമുള്ള ഗൗരവതരമായ ആരോപണമാണ് യുവഗായിക ഉന്നയിച്ചത്. എന്‍. സി. ബി യും കേരളത്തിലെ പൊലീസ് ഏജന്‍സികളും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Most Popular

To Top