എ ഡി ജി പി എം ആർ അജിത്കുമാർ ആര്‍എസ്എസ് കൂടിക്കാഴ്ചാ വിവാദത്തില്‍ രാഷ്ട്രീയ പോര് മുറുകുകയാണ് ഇപ്പോൾ. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ തന്നെ സമ്മതിച്ച പശ്ചാത്തലത്തില്‍ ഈ വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിപിഐ പറഞ്ഞു, എഡിജിപി ആരെങ്കിലെയുമൊക്കെകാണാൻ പോയാല്‍ സിപിഐഎമ്മിനെന്ത് ഉത്തരവാദിത്തമെന്നാണ് എം വി ഗോവിന്ദന്‍ ചോദിക്കുന്നത്.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് ഉള്‍പ്പെടെ എഡിജിപി അജിത്കുമാർ ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ ഫലമാണെന്ന ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷവും, ഇതിനെതിരെ പ്രതികരിച്ചു തൃശൂർ മുൻ എം പി കെ മുരളീധരനും രംഗത്തു എത്തിയിരുന്നു.
മാധ്യമങ്ങളിലൂടെ വരുന്ന ആരോപണങ്ങള്‍ സത്യമെങ്കില്‍ അത് ഗൗരവതരമെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാർ പറഞ്ഞു. എഡിജിപി, ദത്താത്രേയ ഹൊസബാളയെ കണ്ടത് എന്തിനെന്ന് അറിയാന്‍ കേരളത്തിന് ആകാംഷയുണ്ട് ,ഇതൊരു ശക്തമായ പ്രസ്താവനയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.












