എഡിജിപി അജിത് കുമാറിൻറെ സ്ഥാനക്കയറ്റത്തിൽ പരിഹാസവുമായി പി വി അൻവർ എംൽഎ.
അജിത് കുമാർ ഡിജിപിയുടെ കസേരയിൽ വരുമ്പോൾ യൂണിഫോമിന് മാറ്റം വരുത്തണമെന്നും ഡിജിപിക്ക് RSS ൻറെ യൂണിഫോം നൽകണമെന്ന് പരിഹസിച്ച് പി വി അൻവർ.
നിലവിലെ ഡിജിപിയുടെ യൂണിഫോമിന് പകരം കാക്കി ട്രൗസറും ദണ്ഡും കൊടുക്കണം. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിക്കൊണ്ട് തീരുമാനമായത്.
എന്നാൽ പ്രത്യേക വിവേചനമോ പ്രത്യേക മമതയോ ആരോടും സർക്കാർ കാണിക്കില്ല, നിയമാനുസൃതമായിട്ടായിരിക്കും ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും. എം ആര്‍ അജിത്കുമാറിനെ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയത് മാനദണ്ഡങ്ങൾ പരിശോധിച്ച് മാത്രമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
