എന്തിനാണ് ഹേമ കമ്മറ്റിയെ കുറിച്ച് സംസാരിക്കുന്നത് നടിയും ഹേമ കമ്മറ്റി അംഗവുമായ ശാരദ ചോദിക്കുന്നു. നിങ്ങൾ ഹേമ കമ്മറ്റി വിട്ടിട്ട് വയനാട് ദുരന്തത്തെ കുറിച്ച് സംസാരിക്കൂ. റിപ്പോർട്ടിലെ കാര്യങ്ങളെ കുറിച്ച് തനിക്ക് വലിയ ഓർമ്മകൾ ഒന്നുമില്ല ശാരദ പറയുന്നു. ഈ റിപ്പോർട്ടിൽ അന്ന് അഞ്ചാറ് വർഷങ്ങൾക്ക് മുൻപ് താൻ എഴുതിയ കാര്യങ്ങളെ കുറിച്ചോ തെളിവെടുപ്പിന് കുറിച്ചോ ഇന്ന് തനിക്ക് ഓർമ്മയില്ല.
റിപ്പോർട്ടിനെ കുറിച്ച് ജസ്റ്റിസ്റ്റ് ഹേമ തന്നെ എല്ലാം പറയട്ടെ, ഇപ്പോൾ ആ റിപ്പോർട്ടിലെ കാര്യങ്ങളെ കുറിച്ച് തനിക്ക് ഒന്നും ഓർമ്മിയില്ല ശാരദ പറഞ്ഞു, അതുപോലെ ഈ റിപ്പോർട്ടിലെ ശാരദയുടെ പരാമർശത്തെ കുറിച്ചും നടി ഒന്നും പറയാൻ തയ്യാറയുമില്ല.
നടി ആക്രമിച്ച കേസിനെ സംബന്ധിച്ചു സ്ത്രീകളുടെ സംഘടനയായ w c c യുടെ ആവശ്യം പരിഗണിച്ചാണ് 2017 ൽ ഹേമ കമ്മറ്റി രൂപീകരിച്ചത്, ജസ്റ്റിസ്റ്റ് ഹേമ ആയിരുന്നു ഈ കമ്മറ്റിക്ക് രൂപീകരണം കൊടുത്തിരുന്നത്, കഴിഞ്ഞ ആഴ്ച്ച ആയിരുന്നു ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നത്,












