നടിയെ ആക്രമിച്ച കേസ് രണ്ടാം ഘട്ട വിചാരണ നടപടികൾ ആരംഭിച്ചു, പ്രതികകളുടെ വിസ്താരം നാളെയും തുടരും. വിചാരണയുടെ അവസാനഘട്ട നടപടികളാണ് പുരോഗമിക്കുന്നത്. കേസില്‍ ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയായി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബർ 17നാണ് സുപ്രീം കോടതി പ്രതിയായ പൾസർ സുനിക്ക് കർശന ഉപാദികളോടെ ജാമ്യം അനുവദിച്ചത്.
പ്രതിയായ പൾസർ സുനി ഏഴരവര്‍ഷത്തിനുശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. നടൻ ദിലീപ്, പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾ ഹാജരായിട്ടുണ്ട്. കേസിലെ 13 പ്രതികളില്‍ 12 പേര്‍ ഹാജരായി. ആറാം പ്രതി ഇന്ന് ഹാജരായില്ല അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികൾ നടന്നത്. പ്രതികളുടെ വിസ്താരം നാളെയും തുടരും.












