രേണുക സ്വാമിയുടെ കൊലപാതകത്തിൽ കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിലായത് സോഷ്യൽ മീഡിയിൽ വളരെ ചർച്ചയായ വിഷയമായിരുന്നു. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ കേസിൽ ഒന്നാം പ്രതിയാണ് പവിത്ര. ദർശൻ രണ്ടാം പ്രതിയും, ഇരുവരുടേയും അറസ്റ്റുമായി ബന്ധപ്പെട്ട് മറ്റൊരു സൂപ്പർതാരമായ കിച്ചാ സുദീപിന്റെ പ്രതികരണം ഇപ്പോൾ ശ്രദ്ധനേടുകയാണ്
കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യക്കും അവർക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് സുദീപ് മാധ്യമങ്ങളോടുപറഞ്ഞു. കന്നഡ ചലച്ചിത്ര മേഖലയെ ഇപ്പോൾ ഒന്നടങ്കം കുറ്റം പറയുകയാണ് പ്രേക്ഷകർ
കുറ്റം ചെയ്തയാൾക്ക് ശിക്ഷ കിട്ടിയാലേ ജനങ്ങളിൽനിന്ന് ക്ലീൻ സർട്ടിഫിക്കറ്റ് ഇനിയും കിട്ടൂ അദ്ദേഹം അഭിപ്രായപ്പെട്ടു, മാധ്യമങ്ങളിൽ വരുന്നതുമാത്രമാണ് നമുക്കറിയാവുന്നത്. കാരണം നമ്മളാരും വിവരം തിരക്കാൻ പോലീസ് സ്റ്റേഷനിൽ പോകുന്നില്ലല്ലോ. സത്യം മറനീക്കിക്കൊണ്ടുവരാൻ മാധ്യമങ്ങളും പോലീസും ശ്രമിക്കുന്നുണ്ട്, ഈ കേസിൽ നീതി വിജയിക്കണം കന്നഡ താരം സുദീപ് പറയുന്നു












