നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പിടികൂടാനാകതെ പോലീസ്, ഈ കേസ് വഴിതിരിച്ചു വിടാൻ ശ്രമമെന്നും പറയുന്നു, കുട്ടിയിൽനിന്നു പൊലീസ് മൊഴിയെടുത്തത് മൂന്നു തവണയാണ്. കേസുമായി ബന്ധമില്ലാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലും ഉണ്ടായിരുന്നു.
പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും ഇപ്പോളും പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ജൂൺ എട്ടിനാണു നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിചെന്ന പരാതിയിൽ പോലീസ് കേസെടുത്തത്. കുട്ടിയുടെ ബന്ധു മുഖേന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷനിൽ നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ കസബ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നു കുട്ടിയിൽനിന്ന് ഇൻസ്പെക്ടർ മൊഴിയെടുത്തു. പ്രതി നഗരത്തിലെ വിവിധ സുഹൃത്തുക്കളുടെ ഫ്ലാറ്റിൽ മാറി മാറിത്താമസിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു, എന്നാൽ ഇത് വ്യജ പോസ്കോ കേസ് ആണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്, പ്രതി ഇപ്പോളും ഒളിവിലാണ്












