സിനിമ മേഖലയിൽ ഇനിയുമൊരു ശുദ്ധികലശം അനിവാര്യം നടൻ അശോകൻ പറയുന്നു. സിനിമയിലെ പുഴുക്കുത്തുക്കളെ മൊത്തം മാറ്റണം, ഒരു പണിയുമില്ലാത്തവൻമാർക്ക് വരാൻ പറ്റിയ സ്ഥലമല്ല സിനിമ മേഖല. നിലവിലെ സംഭവങ്ങൾ പൊതു സമൂഹത്തിനുമുന്നിൽ സിനിമ മേഖലയെ കളങ്കപ്പെടുത്തി.സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തിയവർ നിയമപരമായി ശിക്ഷിക്കപ്പെടണമെന്നും സിനിമയെ മറയാക്കി പ്രവർത്തിക്കുന്ന ക്രിമിനലുകളെ പുറത്താക്കണമെന്നും നടൻ പറയുന്നു.
താൻ അഭിനയിച്ച സെറ്റുകളിൽ മുൻപ് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വരിക, ജോലി എടുക്കുക, വീട്ടിൽ പോവുക എന്നതാണ് തൻറെ രീതിയെന്നും നടൻ കൂട്ടിച്ചേർത്തു, എന്നാൽ ചലച്ചിത്ര മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും കൂടിക്കാഴ്ച നടത്തി. ആരോപണം ഉന്നയിക്കുന്നവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കേസെടുക്കനാണ് സര്‍ക്കാര്‍ നീക്കം.
