News

തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ടു ബസുകൾക്കിടയിൽപ്പെട്ട് യുവാവ് ദാരുണാന്ത്യം

തിരുവനന്തപുരം കിഴക്കേകോട്ടയിൽ ഇന്ന് ഉച്ചക്ക് രണ്ടരയോടെ രണ്ടു ബസുകൾക്കിടയിൽപ്പെട്ട് യുവാവ് ദാരുണാന്ത്യം. സംഭവത്തിൽ കേരള ബാങ്കിലെ ജീവനക്കാരൻ ഉല്ലാസാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനും ഇടയിൽ കുടുങ്ങുകയായിരുന്നു.

കോവളം ഭാഗത്ത് നിന്നും വരികയായിരുന്നു കെഎസ്ആർടിസി ബസ്. കിഴക്കോക്കോട്ടയിൽ എത്തി ബസ് യൂടേൺ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി ബസിന്‍റെ മുൻഭാഗത്ത് നിക്കുകയായിരുന്നു ഉല്ലാസ്. കെഎസ് ആർടിസി ബസ് മുന്നോട്ടെടുക്കുമ്പോൾ തന്നെ ഒരു പ്രൈവറ്റ് ബസ് കെഎസ്ആർടിസി ബസിന് മുന്നിലൂടെ വലത്തേക്കെടുക്കുകയായിരുന്നു.

ഇതോടെ ബസുകൾക്കിടയിൽപെട്ട് ഞെരുങ്ങുകയായിരുന്നു. പൊലീസ് വാഹനത്തിൽ ഉല്ലാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Most Popular

To Top