കരുനാഗപ്പള്ളിയിൽ ഉണ്ടായത് തെറ്റായ പ്രവണത, പാർട്ടി ശെരിയായ നിലപാട് സ്വീകരിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകൂ, സമ്മേളനകാലത്ത് സിപിഐഎമ്മിനെ വലയ്ക്കുന്ന വിഭാഗീയത പരിഹരിക്കാൻ സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ.
കരുനാഗപ്പള്ളിയിൽ ഉണ്ടായത് തെറ്റായ പ്രവണതയാണ്, അത് തിരുത്താൻ ആവശ്യപ്പെട്ടിരുന്നു അതിനുള്ള നിലപാടും സ്വീകരിച്ചതാണ് സമ്മേളനങ്ങൾ ആരംഭിച്ചിട്ടും തെറ്റായ കാര്യങ്ങളാണ് നടന്നത് ഇക്കാര്യങ്ങൾ പാർട്ടിക്ക് ഗുണകരമായ കാര്യമല്ലെന്ന് മനസിലാക്കിയതുകൊണ്ടാണ് ആ ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ടതും പുനഃസംഘടിപ്പിച്ചതും പുതിയ അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ മുന്നോട്ടുള്ള യാത്രകളിൽ പാർട്ടി സംഘടാപരമായ ഏറ്റവും പ്രധാനപ്പെട്ട കരുത്ത് വിമർശനവും സ്വയം വിമർശനങ്ങളുമാണ്. പാർട്ടിക്കകത്തെ വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
