News

ഗൗരി ലക്ഷ്മിക്ക് ഐക്യദാർഢ്യവുമായി സി പി എം നേതാവ് എ എ റഹീം

തനിക്ക് കുട്ടിക്കാലത്തു ലഭിച്ച ലൈംഗിക അതിക്രമത്തെ കുറിച്ച് ഗായിക ഗൗരി ലക്ഷ്മി മുറിവ് എന്ന ഗാനത്തിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞത് സോഷ്യൽ മീഡിയകളിൽ സൈബറാക്രമണത്തിന് കാരണമായി, ഒരുവർഷം മുന്പിറങ്ങിയ ഈ ഗാനം ഇപ്പോളാണ് സൈബറാക്രമണത്തിന് ഇരയാകുന്നത്. ഇപ്പോഴിതാ ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ എ. എ റഹീം.

ഒരു സ്ത്രീ സ്വന്തം ജീവിതത്തിൽ ഉണ്ടായ ദുരനുഭങ്ങൾ തുറന്നു പറയുമ്പോൾ തെറിവിളിക്കുന്ന ആൾകൂട്ടം അപകടകരമാണ്, ഗായിക തന്റെ ജീവിതത്തിൽ അനുഭവിച്ച അനുഭവങ്ങൾ മുറിവ് എന്ന ഗാനത്തിലൂടെ ആലപിച്ചതിനുള്ള  സൈബറാക്രമണം അപലപനീയം ആണെന്നാണ് റഹിം വ്യക്തമാകുന്നത്, ഗൗരിക്ക് ഐക്യദാർഢ്യം എന്നാണ് റഹിം തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. താൻ ചെറുപ്പകാലത്ത് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചാണ് പാട്ടിൽ എഴുതിയിരിക്കുന്നത് എന്നാണ് ഗൗരി ലക്ഷ്മി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്,

Most Popular

To Top