എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരാമെന്നും എന്‍.സി.പിയിൽ മന്ത്രിമാറ്റം വേണ്ടെന്ന് സിപിഎം തീരുമാനം. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സി.പി.എം ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള ദേശീയ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ടിനെ അറിയിച്ചു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരന്നര വർഷം മാത്രമാണ് ബാക്കിയുള്ളത്. അതിന് മുമ്പായി തദ്ദേശ തിരഞ്ഞെടുപ്പും നടക്കാനുണ്ട്. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് സിപിഎം തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷം മന്ത്രിമാറ്റം ഉണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് എ.കെ. ശശീന്ദ്രൻ കഴിഞ്ഞദിവസം പരോക്ഷമായി പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയിലെത്തി തോമസ് കെ. തോമസും പി.സി. ചാക്കോയും പ്രകാശ് കാരാട്ടും കൂട്ടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിമാറ്റത്തിന് ശശീന്ദ്രന്‍ വഴങ്ങാത്തതില്‍ സംസ്ഥാനനേതൃത്വത്തിനുള്ള അതൃപ്തി പവാറിനെ ധരിപ്പിച്ചു എന്നാണ് വിവരം.
