നാലാമത് ക്വാഡ് ഉച്ചകോടി യു.എസ്സിൽ സെപ്റ്റംബർ 21-ന് നടക്കും. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്. യു.എസ്സിലെ ഡെലവെയറിൽ സെപ്റ്റംബർ 21-ന് നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവർ പങ്കെടുക്കും.
ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തൽ, ആരോഗ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ ഗത്തിൽ ചർച്ചയാകും. 2024-ലെ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പ്രസിഡൻ്റ് ബൈഡൻ ആദ്യമായി വിൽമിംഗ്ടണിൽ വിദേശ നേതാക്കളെ പ്രസിഡൻ്റായി സ്വീകരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിപ്പിൽ പറയുന്നു. ജോ ബൈഡനും ജപ്പാനിലെ ഫ്യൂമിയോ കിഷിദയും സ്ഥാനമൊഴിയുന്നതിനാൽ, ക്വാഡ് ലീഡേഴ്‌സ് സമ്മിറ്റ് 2024, നിലവിലെ എല്ലാ നേതാക്കളുടെയും അവസാന സമ്മേളനമായിരിക്കും.
