കൊൽക്കൊത്തയിലെ യുവഡോക്ടറിന്റെ കൊലപാതകത്തിൽ ഇപ്പോൾ കേരളവും അതിശകത്മായ പ്രതിഷേധം നടത്തുകയാണ്. നാളെ ഒപിയും ,വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ച് ഡോക്ടറുമാർ സമരം ചെയ്യും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാരും ,സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ്ഈ സമരം ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നുമാണ് ഇവർ ഉയർത്തുന്ന ആവശ്യം
എന്നാൽ അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്,പ്രതിഷേധ സൂചകമായി കെജിഎംഒഎ നാളെ കരിദിനമായി ആചരിക്കും, ഇതിനോടനുബന്ധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.അടിയന്തര യോഗം ചേർന്ന് ഐഎംഎ തുടർ സമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്












