News

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയ് പറ്റി വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ

ന്യൂഡൽഹി:അൻമോൾ ബിഷ്‌ണോയ് പറ്റി വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലം. ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി വെള്ളിയാഴ്ച 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് അൻമോളിനെ എൻഐഎ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബാബ സിദ്ദിഖിൻ്റെ കൊലപാതകത്തെ ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധിപ്പിക്കുന്ന ശക്തമായ ലീഡാണ് അൻമോൾ.ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ ആക്രമണം നടത്തിയ സംഭവത്തിലും എൻഐഎ തേടുന്ന കുറ്റവാളിയാണ് അൻമോൾ ബിഷ്‌ണോയ്.

Most Popular

To Top